10:56am 10 November 2026
NEWS
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികം
24/07/2026  06:17 PM IST
NILA
തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികം

ചെങ്ങന്നൂർ :- തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികവും കലാപരിപാടികളും വെള്ളിയാഴ്ച നടക്കും. രാവിലെ ഗവ: ഹയർ സെക്കണ്ടറി മൈതാനത്തു നിന്നും തുടങ്ങുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും. തിരുവൻവണ്ടൂർ എസ് എൻ ഡി പി ആഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ നടക്കുന്ന പരിപാടി സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും .ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്സ്മിതാ രാജേഷ് അധ്യക്ഷയാകും. .സി ഡി എസ് വൈസ് ചെയർമാൻ സന്ധ്യാ രതീഷ് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ മിഷൻ കോ.ഓർഡിനേറ്റർ എസ്.രഞ്ജിത്മുഖ്യ പ്രഭാഷണം നടത്തും. എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. കെ.കെ.എസ് കുറുപ്പ് ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ജി.കൃഷ്ണകുമാർ ,ബ്ലോക്ക് മെമ്പർമാരായ എസ് ബാലചന്ദ്രൻ നായർ ,ഡി.വിനോദ് കുമാർ,സി ഡി എസ് ചെയർപേഴ്സൺ പ്രിയാ സാം ,പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. പിന്നീട് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img